രണ്‍ജി പണിക്കര്‍ക്ക് വീണ്ടും തീയറ്റര്‍ ഉടമകളുടെ വിലക്ക്

December 5, 2023
32
Views

നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍ക്ക് വീണ്ടും തീയറ്റര്‍ ഉടമകളുടെ വിലക്ക്.

നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍ക്ക് വീണ്ടും തീയറ്റര്‍ ഉടമകളുടെ വിലക്ക്. പുതിയ ചിത്രമായ എ രഞ്ജിത് സിനിമ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല.

രണ്‍ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള വിതരണ കമ്ബനി കുടിശിക നല്കാനുണ്ടെന്ന് ഫിയോക്. കുടിശിക തീര്‍ക്കുന്നത് വരെ രണ്‍ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു.
കഴിഞ്ഞ ഏപ്രില്‍ മാസവും രണ്‍ജി പണിക്കര്‍ക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. രണ്‍ജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയറ്റര്‍ ഉടമകളുടെ സംഘടന നിസ്സകരണം പ്രഖ്യാപിച്ചത്. വിലക്ക് നിലനില്‍ക്കെ തന്നെ രണ്‍ജി പ്രധാനവേഷത്തിലെത്തിയ സെക്ഷന്‍ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *