കോഴിക്കോട്‌ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

December 23, 2021
305
Views

കോഴിക്കോട്: ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി മണികണ്ഠനാണ് മരിച്ചത്. 19 വയസായിരുന്നു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പാലേര്‍മല സ്വദേശി നിധിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച രാവിലെ 8.45 ഓടെ വെസ്റ്റ് ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിന് മുന്‍വശത്താണ് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സും നഗരത്തിലേക്ക് വരികയായിരുന്ന ഡ്യൂക്കിന്റെ പുതിയ മോഡല്‍ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും ബസ്സിനടിയിലേയ്ക്ക് കയറി. നാട്ടുകാര്‍ എത്തി അപകടത്തില്‍ പെട്ടവരെ വലിച്ചെടുക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മണികണ്ഠന്‍ മരണത്തിന് കീഴടങ്ങി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *