പഞ്ചാബില്‍ കോടതിയില്‍ സ്‌ഫോടനം: രണ്ടു പേര്‍ മരിച്ചു, അഞ്ച്‌ പേര്‍ക്ക് പരിക്ക്

December 23, 2021
247
Views

ചണ്ഡീഗഡ് ; പഞ്ചാബിലെ ലുധിയാന കോടതിയിൽ ബോംബ് സ്‌ഫോടനം. രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.ലുധിയാന ജില്ലാ കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലുള്ള ശുചിമുറിയിലാണ് സ്‌ഫോടനം നടന്നത്. രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അപകടത്തിന് പിന്നാലെ ജനങ്ങളെ കോടതിയ്‌ക്ക് സമീപത്ത് നിന്നും മാറ്റി. പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങളും പുരോഗിക്കുന്നുണ്ട്. എന്നാൽ സ്‌ഫോടക വസ്തുവിനെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.സ്‌ഫോടനത്തില്‍ കുളിമുറിയുടെ ഭിത്തിയും തൊട്ടടുത്തുള്ള മുറികളിലെ ജനലുകളും തകര്‍ന്നു. അഭിഭാഷകര്‍ സമരത്തിലായതിനാല്‍ സ്‌ഫോടന സമയത്ത് കോടതിക്കുള്ളില്‍ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *