വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നെന്ന് പരാതി; സ്ഥിരീകരിക്കാതെ പോലീസ്

April 18, 2024
0
Views

തളിപ്പറമ്ബ്: കുപ്പം മരത്തക്കാട്ടെബത്താലി ഫാത്തിമയുടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങള്‍ കവർന്നെന്ന് പരാതി.

ബുധനാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. കുടുംബം ആസ്പത്രിയിലെ ബന്ധുവിനെ സന്ദർശിക്കാൻ പോയ സമയത്താണ് കവർച്ച നടന്നതെന്നാണ് വീട്ടുകാർ പറയുന്നത്. വൈകീട്ട് അഞ്ചോടെയാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.

35 പവനോളം ആഭരണങ്ങളാണ് വീട്ടിലുണ്ടായിരുന്നത്. മോഷണംപോയത് എത്രയാണെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നും മോഷണംപോയെന്ന് കരുതിയ ഏതാനും ആഭരണങ്ങള്‍ വീട്ടില്‍ത്തന്നെയുണ്ടെന്നും പോലീസ് പറഞ്ഞു. വീടിനകത്ത് മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നെന്ന് പോലീസ് കൂട്ടിച്ചേർത്തു.

ഡിവൈ.എസ്.പി. പി. പ്രമോദ് സംഭവസ്ഥലം സന്ദർശിച്ചു. ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *