യുഡിഎഫ് യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം മാറ്റി ആർഎസ് പി: ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കും

September 4, 2021
192
Views

തിരുവനന്തപുരം: യുഡിഎഫ് യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം മാറ്റി ആർഎസ് പി. തിങ്കളാഴ്ച രാവിലെ നടക്കുന്ന യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ ആർഎസ്പി നേതാക്കൾ പങ്കെടുക്കും.

നേരത്തെ പാർട്ടി മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നെങ്കിലും യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നാണ് നേതാക്കൾ ഇപ്പോൾ സ്വീകരിക്കുന്ന നിലപാട്.

കോൺഗ്രസിലെ പരസ്യപ്പോരിലെ അതൃപ്തിക്കൊപ്പം ആർഎസ്പിയുടെ പരാജയത്തെക്കുറിച്ച് യുഡ‍ിഎഫ് ചർച്ച ചെയ്തില്ലെന്ന പരാതിയും പാർട്ടിക്കുണ്ട്. ചവറയിൽ അടക്കമുണ്ടായ തോൽവിയിൽ ആർഎസ്പി പഴിക്കുന്നത് കോൺഗ്രസിനെയാണ്.

തിങ്കളാഴ്ച ഉച്ചക്ക് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ പങ്കെടുത്ത് ഇക്കാര്യങ്ങളിലെ അതൃപ്തി അറിയിക്കും. യുഡിഎഫ് വിടണമെന്ന് ഷിബു ബേബി ജോൺ അടക്കമുള്ള മുതിർന്ന നേതാക്കൾ തന്നെ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. ആർഎസ്പി ഔദ്യോഗികമായി നിലപാട് വ്യക്തമാക്കട്ടെയെന്നാണ് എൽഡിഎഫ് നിലപാട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *