മമ്മൂക്കയ്ക്കും ലാലേട്ടനും കൊടുക്കുമ്പോള്‍ സംഭവമായിരുന്നു; ഗോള്‍ഡന്‍ വിസ ഇപ്പോള്‍ കേരളത്തിലെ കിറ്റ് പോലെ; സന്തോഷ് പണ്ഡിറ്റ്‌

September 18, 2021
210
Views

മലയാളത്തിലെ സിനിമാ താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ നൽകുന്നതിനെ ട്രോളി നടൻ സന്തോഷ് പണ്ഡിറ്റ്. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ശേഷം ടോവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നൈല ഉഷ എന്നിവർക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. ചെറിയ നടനായ തനിക്ക് ബ്രോൺസ് വിസ എങ്കിലും തരണമെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പറയുന്നു.

ഗോൾഡൻ വിസ ആദ്യം രണ്ട് പ്രമുഖ താരങ്ങൾക്ക് കൊടുത്തപ്പോൾ അതൊരു സംഭവമാണെന്ന് തോന്നി. എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്ക് കൊടുക്കുന്നു. ഇതൊരുമാതിരി കേരളത്തിൽ കിറ്റ് വിതരണം ചെയ്യുന്നത് പോലെ ആയെന്നും പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചസന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റ്

മക്കളേ..
മലയാള സിനിമയിലെ നിരവധി വലിയ താരങ്ങൾക്കു യുഎഇ ‘ഗോൾഡൻ വിസ’ കൊടുത്തു എന്ന് കേട്ടു. അതിനാൽ ഒരു ചെറിയ നടനായ എനിക്ക് ഒരു ” ബ്രോൺസ് വിസ” എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. (സ്വർണമില്ലെങ്കിലും വെങ്കലം വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്യും. അങ്ങനെ ഗോൾഡൻ വിസ തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല. പാവമാണ് ട്ടോ)
പണവും പ്രശസ്തിയും ഉള്ളവർക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികൾ ആയി ഒരു ആയുസ്സ് മുഴുവൻ പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ ഗോൾഡൻ വിസ കിട്ടിയതായി ആർക്കെങ്കിലും അറിവുണ്ടോ ?
(വാൽകഷ്ണം… ഗോൾഡൻ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി. എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു. ഇതൊരു മാതിരി കേരളത്തിൽ “കിറ്റ്” വിതരണം ചെയ്യുന്നത് പോലെ ആയി. ഏതായാലും നല്ല കാര്യം ആണേ ..)

എല്ലാവർക്കും നന്ദി
സന്തോഷ് പണ്ഡിറ്റ് (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല ).

Article Tags:
· ·
Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *