‘ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒരു ന്യൂനപക്ഷക്കാരനായി ജനിക്കണം’: ഗൗരി അന്തര്‍ജനത്തിന്റെ ഇന്നത്തെ അവസ്ഥ പങ്കുവെച്ച്‌ ശ്രീജ

August 23, 2021
270
Views

നീലേശ്വരം: ‘ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒരു ന്യൂനപക്ഷക്കാരനായി കേരളത്തില്‍ ജനിക്കണം’, പറയുന്നത് ഗൗരി അന്തര്‍ജനമാണ്. ഊന്ന് വടിയുമായി നീലേശ്വരം ടൗണ്‍ മുഴുവന്‍ കറങ്ങി നടന്ന് ലോട്ടറി വില്‍പ്പന നടത്തിയാണ് ഗൗരി അന്തര്‍ജനം ദിവസങ്ങള്‍ മുന്നോട്ട് തള്ളിനീക്കുന്നത്. എണ്‍പത് വയസ്സായിട്ടും വയോജന പെന്‍ഷനോ ബിപിഎല്‍ ആനുകൂല്യങ്ങളോ ഇല്ലാതെ ഏഴര സെന്റില്‍ ഓലപുരയില്‍ സഹോദരിയുമൊന്നിച്ച്‌ ആണ് ഇവരുടെ താമസമെന്ന് നടിയും അവതാരകയും ആയ ശ്രീജ നായര്‍ തന്റെ ഫേസ്‌ബുക്കില്‍ പങ്കുവെച്ചു.

ഗൗരി അന്തര്‍ജനത്തിന്റെ ഇന്നത്തെ അവസ്ഥ വിവരിക്കുന്ന ഗ്രീജ നായരുടെ പോസ്റ്റ് ശ്രദ്ധേയമാകുന്നു.15 വര്‍ഷത്തിലേറെയായി ഗൗരി അന്തര്‍ജനം ഉപജീവനമാര്‍ഗമായി ലോട്ടറി വില്‍പ്പന തുടങ്ങിയിട്ടെന്ന് ശ്രീജ കുറിപ്പില്‍ വ്യക്തമാക്കുന്നു. മറ്റുള്ള വീടുകളില്‍ അടുക്കള പണിക്ക് നിന്നിട്ടൊക്കെയാണ് ജീവിച്ചിരുന്നതെന്നും ഇവര്‍ കൂട്ടിച്ചെര്‍ക്കുന്നു. ’28 പ്രാവശ്യം ശബരിമലയില്‍ പോയിട്ടുണ്ട്. ഇനിയുള്ള ആഗ്രഹമെന്താണമ്മേ എന്ന ചോദ്യത്തിന് ഉത്തരമായി അമ്മ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ… ‘ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒരു ന്യൂനപക്ഷക്കാരനായി കേരളത്തില്‍ ജനിക്കണം’, ശ്രീജയുടെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

വൈറലാകുന്ന ശ്രീജ നായരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

എണ്‍പത് വയസ്സായിട്ടും ഊന്ന് വടിയുടെ സഹായത്താല്‍ ലോട്ടറി വില്‍പന നടത്തുന്ന സവര്‍ണ്ണ ഹിന്ദു ഫാസിസ്റ്റ് മൂരാച്ചിയായ ഗൗരി അന്തര്‍ജനം… വയോജന പെന്‍ഷനില്ല … BPL ആനുകൂല്യങ്ങളില്ല. ഏഴര സെന്റില്‍ ഓലപുരയില്‍ സഹോദരിയുമൊന്നിച്ച്‌ താമസം. രാവിലെ 9 മണി വരെ ക്ഷേത്ര ദര്‍ശനം അതിനു ശേഷം ഊന്ന് വടിയുമായി നീലേശ്വരം ടൗണ്‍ മുഴുവന്‍ കറങ്ങി നടന്ന് ലോട്ടറി വില്‍പ്പന. 15 വര്‍ഷത്തിലേറെയായി ലോട്ടറി വില്‍പ്പന തുടങ്ങിയിട്ട് … ഇതിന് മുന്‍പ് മറ്റുള്ള വീടുകളില്‍ അടുക്കള പണിക്ക് പോകുമായിരുന്നു. 28 പ്രാവശ്യം ശബരിമലയില്‍ പോയിട്ടുണ്ട് … ഇനിയുള്ള ആഗ്രഹമെന്താണമ്മേ എന്ന ചോദ്യത്തിന് ഉത്തരമായി അമ്മ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ … ‘ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒരു ന്യൂനപക്ഷക്കാരനായി കേരളത്തില്‍ ജനിക്കണം’.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *