ദുബൈയില്‍ ഷോപ്പിങ് സെന്‍റര്‍ തകര്‍ന്നു വീണ് രണ്ട് പേര്‍ക്ക് പരിക്ക്

December 17, 2023
12
Views

നഗരത്തിലെ പ്രധാന ഷോപ്പിങ് സെന്‍ററിന്‍റെ ഒരു ഭാഗം തകര്‍ന്നു വീണ് രണ്ട് പേര്‍ക്ക് പരിക്ക്.

ദുബൈ: നഗരത്തിലെ പ്രധാന ഷോപ്പിങ് സെന്‍ററിന്‍റെ ഒരു ഭാഗം തകര്‍ന്നു വീണ് രണ്ട് പേര്‍ക്ക് പരിക്ക്. അല്‍ മുല്ല പ്ലാസയുടെ ഒരു ഭാഗമാണ് ശനിയാഴ്ച രാത്രി തകര്‍ന്നു വീണത്.

പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ഞായറാഴ്ച ദുബൈ പൊലീസ് വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

ഭാരമേറിയ വസ്തുക്കള്‍ ശരിയാംവിധം സൂക്ഷിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. അക്ഷിരക്ഷാ സേന ഉടൻ സ്ഥലത്തെി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും തൊഴിലാളികളുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

അപകടത്തില്‍ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *