സിൽവർ ലൈൻ; ‘സഭയിൽ പറയേണ്ടത് പുത്തരി കണ്ടത്തല്ല പറയേണ്ടത്’: വി. ഡി സതീശൻ

February 22, 2022
107
Views

സിൽവർ ലൈൻ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിൽ ചർച്ച ചെയ്യേണ്ടത് പുത്തരിക്കണ്ടത്ത് പറഞ്ഞിട്ട് കാര്യമില്ല. സിൽവർലൈന് വേണ്ട പ്രകൃതി വിഭവങ്ങൾ എവിടെ ഒളിപ്പിച്ചുവച്ചിരുന്നു. ലോകായുക്ത അടക്കമുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങളെ സർക്കാർ ദുർബലപ്പെടുത്തുകയാണെന്നും സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ഉന്നയിച്ചു. ഇത് സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.

പ്രതിപക്ഷത്ത് നിന്ന് സണ്ണി ജോസഫ് ഇതു സംബന്ധിച്ച് നോട്ടീസ് നൽകിയത്. സഭയിൽ പറയേണ്ടത് സഭയിൽ തന്നെ പറയണം അല്ലാതെ പുത്തരി കണ്ടത്തല്ല പറയേണ്ടത് എന്ന് പ്രതിപക്ഷനേതാവ് വി. ഡി സതീശൻ പറഞ്ഞു. പ്രകൃതി വിഭവങ്ങൾ എവിടെ ഒളിപ്പിച്ച് വച്ചിരിക്കുന്നു എന്നും ഡി പി ആർ അബദ്ധ പഞ്ചാംഗമാണെന്നും പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു. കൂടാതെ സിൽവർലൈൻ കേരളത്തെ വിഭജിക്കുമെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം.

എന്നാൽ അടിയന്തര പ്രമേയ നീക്കത്തിനെതിരെ മന്ത്രി പി.രാജീവ് തുറന്നടിച്ചു. ഓർഡിനെൻസ് സഭയിൽ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് അദ്ദേഹം പറഞ്ഞു. സിൽവർലിനെതിരായ പരാർശം ഉന്നയിച്ച ഷാഫി പറമ്പിൽ എം എൽ എക്കും മുഖ്യമന്ത്രി മറുപടി നൽകി. സിൽവർലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും നിലവിലെ ലൈനിൽ വേഗത കൂട്ടൽ അപ്രായോഗികമാണ് എന്നും മന്ത്രി പറഞ്ഞു. നാടിന് അതിവേഗതയിൽ പോകാൻ കഴിയണം. അതിനായി സിൽവർ ലൈനിനേക്കാൾ മികച്ച ഒന്ന് കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *