കോട്ടയത്ത് കാറും ടോറസും നേർക്കുനേർ ഇടിച്ചു അപകടം: അടൂർ സ്വദേശികളായ രണ്ടുപേർ മരിച്ചു

February 22, 2022
540
Views

കോട്ടയം: കുറവിലങ്ങാട് മോനിപ്പള്ളിയിൽ നിയന്ത്രണം വിട്ട കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. പത്തനംതിട്ട അടൂർ സ്വദേശികളായ മനോജ്, കുട്ടൻ എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് റോഡിൽ കിടന്ന ഇരുവരെയും കുറവിലങ്ങാട് പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തിൽ പരിക്കേറ്റ ടോറസ് ലോറി ഡ്രൈവർ കുറവിലങ്ങാട് സ്വദേശി സോമനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.

ബന്ധുവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷം മടങ്ങിയെത്തുകയായിരുന്നു അടൂർ സ്വദേശികൾ. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *