ഒരുലക്ഷം രൂപ വര്‍ധിപ്പിച്ച് സ്‌കോഡ കൊഡിയാക്‌

February 7, 2022
204
Views

സ്‌കോഡ മുന്‍നിര എസ് യുവി മോഡലായ കൊഡിയാക്കിന്റെ വില ഒരു ലക്ഷം രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ 35.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം റീട്ടെയില്‍ ചെയ്യുന്നത്. അവതരണം നടന്ന് 30 ദിവസത്തിനുള്ളിലാണ് കോഡിയാക്കിന് വില വര്‍ധനവ് ലഭിക്കുന്നത്. ഇതോടെ വാഹനത്തിന്റെ ഇന്‍ട്രോഡക്ടറി പ്രൈസിംഗ് നിര്‍മ്മാതാക്കള്‍ പിന്‍വലിച്ചിരിക്കുകയാണ്. കൊഡിയാക്ക് സ്‌റ്റൈലിന് 35.99 ലക്ഷം രൂപ, സ്‌പോര്‍ട്ട്‌ലൈന് 36.99 ലക്ഷം രൂപ, എല്‍ ആന്റ് കെയ്ക്ക് 38.49 ലക്ഷം രൂപ എന്നിങ്ങനെയാണ് വാഹനത്തിന്റെ വില.

സ്‌കോഡ കൊഡിയാക് ആദ്യ ബാച്ച് സോള്‍ഡ് ഔട്ട് ലോഞ്ച് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ കൊഡിയാക്കിന്റെ ആദ്യ ബാച്ച് വിറ്റുതീര്‍ന്നതായി സ്‌കോഡ അറിയിച്ചു. എന്നാല്‍ ആദ്യ ബാച്ചിലെ എസ്യുവികളുടെ എണ്ണം കമ്ബനി വെളിപ്പെടുത്തിയിട്ടില്ല. മുന്‍നിര എസ് യുവിയുടെ ബുക്കിംഗ് 2022 ഏപ്രിലില്‍ കമ്ബനി വീണ്ടും ആരംഭിക്കും. ഈ പുതുക്കിയ വിലകള്‍ ഏപ്രില്‍ മുതലുള്ള ബുക്കിംഗിന് ബാധകമാണ്. ലാവ ബ്ലൂ, മാജിക് ബ്ലാക്ക്, മൂണ്‍ വൈറ്റ്, ഗ്രാഫൈറ്റ് ഗ്രേ എന്നീ നിറങ്ങളിലാണ് എസ് യുവി ലഭ്യമാകുക.

ഏഴ് സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 2.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ടിഎസ്ഐ എഞ്ചിനാണ് കൊഡിയാകിന് കരുത്തേകുന്നത്. ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റം വഴിയാണ് നാല് വീലുകളിലേക്കും പവര്‍ അയക്കുന്നത്. പരമാവധി പവര്‍ 6,000 ആര്‍പിഎംല്‍ 187.3 ബിഎച്ച്പി യാണ്. പരമാവധി ടോര്‍ക്ക് 4,100 ആര്‍പിഎംല്‍ 320 എന്‍എം ആണ്. ഇക്കോ, കംഫര്‍ട്ട്, നോര്‍മല്‍, സ്‌പോര്‍ട്, ഇന്‍ഡിവിജ്വല്‍ ആന്റ് സ്നോ എന്നിങ്ങനെ ചില ഡ്രൈവ് മോഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

സുരക്ഷയുടെ കാര്യത്തില്‍ എസ് യുവിയില്‍ ആക്ടീവും പാസ്സീവുമായ സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ട്. ഓട്ടോ പാര്‍ക്ക് അസിസ്റ്റും ആക്ടീവ് ഗൈഡ്ലൈനുകളുമുള്ള 360 ഡിഗ്രി കാമറ, അഡാപ്റ്റീവ് ഫ്രണ്ട് ലൈറ്റ് സിസ്റ്റം, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മള്‍ട്ടി കൊളീഷന്‍ ബ്രേക്ക്, ടിപിഎംഎസ്, ഒമ്ബത് എയര്‍ബാഗുകള്‍, ഐഎസ്ഒഎഫ്ഐഎക്സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ പോയിന്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *