ഹരിപ്പാട്: താലൂക്ക് ആശുപത്രിയില്‍ മൂർഖൻ പാമ്ബ്. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെയാണ് പാമ്ബിനെ കണ്ടെത്തിയത്. ഏകദേശം ഒന്നര അടിയോളം നീളം വരുന്ന മൂർഖൻ പാമ്ബിന്റെ കുഞ്ഞിനെയാണ് കണ്ടെത്തിയത്.
ഉടൻതന്നെ വനംവകുപ്പിന്റെ ആനിമല്‍ റെസ്ക്യൂ അംഗം ചാർലി വർഗീസിനെ വിവരമറിയിച്ചു. അദ്ദേഹം താലൂക്ക് ആശുപത്രിയില്‍ എത്തി പാമ്ബിനെ കൂട്ടിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഹരിപ്പാട് താലൂക്ക് ആശുപത്രി പരിസരങ്ങള്‍ പല സ്ഥലങ്ങളും കാടുകയറി കിടക്കുന്നതിനാല്‍ വിഷപ്പാമ്ബുകള്‍ നേരത്തെയും എത്തിയിരുന്നു. അധികൃതരുടെ അടിയന്തര ശ്രദ്ധ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാർ.