കാന്തപുരം വെള്ളം കൊടുത്താല്‍ ആഹാ, ഞമ്മന്റെ അച്ചായന്‍ ചെയ്താല്‍ വള്ളി ട്രൗസര്‍: സോഷ്യല്‍ മീഡിയ

September 28, 2021
275
Views

തിരുവനന്തപുരം: പ്രമുഖരെ പറഞ്ഞു പറ്റിച്ച മോണ്‍സണ്‍ മാവുങ്കലിനെ ട്രോളി സോഷ്യല്‍ മീഡിയ. കാന്തപുരം പ്രചരിപ്പിച്ച പ്രവാചകന്റെ മുടിയിട്ട വെള്ളത്തോട് മോന്‍സന്റെ വടിയും വിളക്കുമൊക്കെ ഉപമിച്ചാണ് കമന്റ് ബോക്സില്‍ ട്രോളുകള്‍ അരങ്ങേറുന്നത്. മോണ്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന എല്ലാ വാര്‍ത്തകള്‍ക്കും താഴെ കമന്റുകള്‍ വാരി എറിയുകയാണ് മലയാളികള്‍.

‘കാന്തപുരം മുടിയിട്ട വെള്ളം കൊടുത്താല്‍ ആഹാ, ഞമ്മന്റെ അച്ചായന്‍ ചെയ്താല്‍ വള്ളി ട്രൗസര്‍’ എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ‘കാന്തപുരം മുടിയിട്ട വെള്ളം മാത്രെ കൊടുക്കുന്നുള്ളു. ഇവന്റെല് യേശുവിന്റെ രക്തം പുരണ്ട തുണിയും കൃഷ്ണന്‍ വെണ്ണ കക്കാതിരിക്കാന്‍ ഉണ്ടാക്കിയ മരത്തിന്റെ കുടവും റസൂല്‍ കൈ കൊണ്ട് കുഴച്ചുണ്ടാക്കിയ വിളക്കുമെല്ലാമുണ്ട്’ എന്നും സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു.

അതേസമയം, ധാരാളം പ്രമുഖരാണ് മോന്‍സന്റെ ചതിയില്‍ പെട്ട് ഒന്നുമറിയാതെ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. കൂടുതല്‍ ചിത്രങ്ങളും മറ്റു തട്ടിപ്പുകളും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

Article Tags:
Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *