ഭാര്യയെ സംശയം, വീട്ടില്‍ കാത്തുനിന്നു: മകന്റെ മുന്നിലിട്ട് ദീപു ജിന്‍സിയെ പലതവണ വെട്ടി, അറസ്റ്റ്

January 2, 2022
285
Views

കൊല്ലം: കൊല്ലം കടയ്ക്കലില്‍ ഏഴു വയസുകാരന്റെ മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കടക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി (27)ആണ് മരിച്ചത്. ജിന്‍സിയുടെ ഭര്‍ത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് വയസുകാരനായ മകന്‍ നോക്കിനില്‍ക്കെയാണ് ജിന്‍സിയെ ദീപു കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്നാണുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും ഒരു മാസമായി അകന്ന് കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ട് ജിന്‍സിയെ കണ്ട് സംസാരിക്കുന്നതിനായി ജിന്‍സിയുടെ വീട്ടില്‍ എത്തിയതായിരുന്നു ദീപു. പാരിപ്പള്ളിയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയായ ജിന്‍സിയെ ഭര്‍ത്താവിന് എപ്പോഴും സംശയമായിരുന്നു. ഇതേത്തുടര്‍ന്ന് ആയിരുന്നു പലപ്പോഴും വഴക്ക് ഉണ്ടാക്കിയിരുന്നത്. ജിന്‍സി വൈകിട്ട് ജോലി കഴിഞ്ഞ് കോട്ടപ്പുറത്തെ വീട്ടില്‍ എത്തിയ ശേഷം ഭര്‍ത്താവ് ദീപു ജിന്‍സിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. പ്രകോപിതനായ ദീപു വെട്ടുകത്തി കൊണ്ട് ജിന്‍സിയെ തലയില്‍ വെട്ടി. തടസം പിടിക്കാന്‍ ശ്രമിച്ച ഏഴു വയസുകാരന്‍ മകനെ ദീപു എടുത്തെറിഞ്ഞു.

പേടിച്ചോടിയ കുട്ടി നാട്ടുകാരെ വിളിച്ചു കൊണ്ടു വന്നാണ് പരുക്കേറ്റു കിടന്ന ജിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയോടുളള സംശയത്തിന്റെ പേരിലാണ് ദീപു നിരന്തരം വഴക്ക് ഉണ്ടാക്കിയിരുന്നത്. ഏഴു വയസുകാരന്‍ മകനു പുറമേ അഞ്ചു വയസുള്ള മകളും ദീപു ജിന്‍സി ദമ്ബതികള്‍ക്കുണ്ട്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *