ശ്രീ ശ്രീ രവിശങ്കര്‍ ഫെബ്രുവരി 16ന്‌ കേരളത്തില്‍

January 26, 2024
6
Views

കൊച്ചി: കേരള സന്ദര്‍ശനത്തിനായി ശ്രീ ശ്രീ രവിശങ്കര്‍ ഫെബ്രുവരി 16ന്‌ കണ്ണൂരിലെത്തും. മൂന്ന്‌ ദിവസങ്ങളിലായി കണ്ണൂര്‍ കൂടാതെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

സംഘര്‍ഷ രഹിതമായ ജീവിതം, ലഹരി മുക്‌ത ഇന്ത്യ, മെഡിറ്റേഷന്റെ പ്രധാന്യം എന്നിവ ഉയര്‍ത്തിപ്പിടിച്ച്‌ വിപുലമായ പരിപാടികളാണ്‌ ശ്രീ ശ്രീ രവിശങ്കറിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ ആര്‍ട്ട്‌ ഓഫ്‌ ലിവിങ്‌ സംഘടിപ്പിട്ടുള്ളത്‌.
കണ്ണൂരില്‍ 5000 ല്‍ അധികം പേരുടെ ഹാപ്പിനെസ്‌ മഹോത്സവ്‌ നടത്തുന്നുണ്ട്‌. 16ന്‌ രാവിലെ ഇതിന്റെ സമാപന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. നായനാര്‍ സ്‌മാരക ഓഡിറ്റോറിയത്തില്‍ കോഴ്‌സില്‍ പങ്കെടുത്തവരുമായി അദ്ദേഹം സംവദിക്കും. വൈകിട്ട്‌ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ യുവജനങ്ങളുമായി ആശയവിനിമയം നടത്തും. 17 ന്‌ രാവിലെ തിരുവനന്തപുരം ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ ഹാപ്പിനെസ്സ്‌ മഹോത്സവം ചെയ്‌തവരെ അഭിസംബോധന ചെയ്യും. 18ന്‌ രാവിലെ കൊച്ചി അങ്കമാലി അഡ്‌ലക്ക്‌സ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രഭാഷണം നടത്തും. വൈകുന്നേരം നെടുമ്ബാശേരി ഗോള്‍ഫ്‌ ക്ലബ്‌ മൈതാനിയില്‍ ജ്‌ഞാന, ധ്യാന സംഗീതസന്ധ്യയില്‍ കേരളത്തിലെ പ്രമുഖവ്യക്‌തികള്‍ ഉള്‍പ്പെടെയുള്ളവരെ അദ്ദേഹം ധ്യാനത്തിലേക്ക്‌ നയിക്കും

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *