പിതാവിനൊപ്പം കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞിനെ തെരുവ് നായ്‌ക്കള്‍ കടിച്ചുകൊന്നു

February 2, 2024
14
Views

ഹൈദരാബാദ്: വീടിനുള്ളില്‍ പിതാവിനൊപ്പം കിടന്നുറങ്ങിയ ഒരു വയസുകാരനെ തെരുവ് നായ്‌ക്കള്‍ കടിച്ചുകൊന്നു. ബുധനാഴ്ച രാത്രി 1.30 നായിരുന്നു സംഭവം.

തെലങ്കാനയിലെ ഷെംഷാബാദ് സ്വദേശിയായ കെ സൂര്യകുമാറിന്റെ മകൻ കെ നാഗരാജുവാണ് കൊല്ലപ്പെട്ടത്. പിതാവുമായി താമസിക്കുന്ന കുടിലിനുള്ളില്‍ കയറിയാണ് നായ്‌ക്കള്‍ കുട്ടിയെ കടിച്ചുകൊന്നത്.

കുഞ്ഞിനെ നായ്‌ക്കള്‍ കടിച്ചുകീറി പുറത്തേക്ക് കൊണ്ടുവരുന്ന ശബ്ദം കേട്ട് അയല്‍വാസികള്‍ ഉടൻ തന്നെ പോലീസില്‍ വിവരം അറിയിച്ചു. തുടർന്ന്, നാട്ടുകാർ കല്ലെറിഞ്ഞ് നായ്‌ക്കളെ ഓടിക്കുകയും ചെയ്തു. പോലീസും നാട്ടുകാരും ചേർന്ന് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുഞ്ഞിനെ തെരുവ് നായ്‌ക്കള്‍ വീടിന് പുറത്തേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയത് പിതാവ് സൂര്യകുമാർ അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. സംഭവം നടക്കുമ്ബോള്‍ കുഞ്ഞിന്റെ അമ്മയും വീട്ടിലില്ലായിരുന്നു. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *