സം​സ്ഥാ​ന​ത്ത്​ ട്ര​ക്കി​ങ്ങി​ന്​ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും കൊ​ണ്ടു​വ​രാ​ൻ വ​നം​വ​കു​പ്പ്​ തീ​രു​മാ​നം

February 12, 2022
208
Views

തി​രു​വ​ന​ന്ത​പു​രം: ​സം​സ്ഥാ​ന​ത്ത്​ ട്ര​ക്കി​ങ്ങി​ന്​ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും കൊ​ണ്ടു​വ​രാ​ൻ വ​നം​വ​കു​പ്പ്​ തീ​രു​മാ​നം. ര​ജി​സ്​​ട്രേ​ഷ​നാ​യി ‘ട്ര​ക്കി​ങ്​ ഗൈ​ഡ്​​ലൈ​ൻ’​ഇ​റ​ക്കാ​നാ​ണ്​ നീ​ക്കം. ട്ര​ക്കി​ങ്ങി​നി​ടെ മ​ല​മ്പു​ഴ, ചെ​റാ​ട് മ​ല​യി​ടു​ക്കി​ൽ ബാ​ബു എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണി​ത്.

ക​ഴി​വ​തും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കു​റ​ഞ്ഞ​യി​ട​ങ്ങ​ളി​ൽ മാ​ത്രം ട്ര​ക്കി​ങ്ങി​ന്​ അ​നു​മ​തി ന​ൽ​കി​യാ​ൽ മ​തി​യാ​കു​മെ​ന്ന തീ​രു​മാ​ന​വും വ​ന്നേ​ക്കും. വ​നം​വ​കു​പ്പ്​ നി​ർ​ദേ​ശി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മേ ട്ര​ക്കി​ങ്​ അ​നു​വ​ദി​ക്കൂ. സ​ർ​ക്കാ​ർ ഡോ​ക്ട​ർ ന​ൽ​കു​ന്ന മെ​ഡി​ക്ക​ൽ ഫി​റ്റ്​​ന​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫ​സ്റ്റ്​ എ​യ്​​ഡ്​ സം​വി​ധാ​ന​ങ്ങ​ൾ, ഭ​ക്ഷ​ണം, വെ​ള്ളം എ​ന്നി​വ ക​രു​ത​ണം. ഓ​ൺ​കോ​ളി​ൽ ഡോ​ക്ട​റു​ടെ സാ​ന്നി​ധ്യ​വും ഉ​റ​പ്പാ​ക്കി​യി​രി​ക്ക​ണം. മു​ഴു​വ​ൻ വ്യ​ക്തി വി​വ​ര​ങ്ങ​ളും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ന​ൽ​കി അ​പേ​ക്ഷി​ക്ക​ണം.

വ​നം​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​മേ​ഖ​ല​ക​ളി​ല​ധി​ക​വും ട്ര​ക്കി​ങ്ങി​ന്​ അ​നു​മ​തി​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളാ​ണ്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യൊ​രു മാ​ർ​ഗ​നി​ർ​ദേ​ശം സ​ർ​ക്കാ​റി​ന്‍റെ​യോ വ​നം​വ​കു​പ്പി​ന്‍റെ​യോ പ​ക്ക​ലി​ല്ല. അ​തി​നാ​ൽ ട്ര​ക്കി​ങ്​ ന​ട​ത്തു​ന്ന​വ​രെ ത​ട​യാ​നാ​കു​ന്നി​ല്ല. നി​ല​വി​ൽ ഒ​രാ​ൾ ട്ര​ക്കി​ങ്ങി​ന്​ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ടാ​ൻ അ​നു​മ​തി ന​ൽ​കാ​മോ ഇ​ല്ല​യോ എ​ന്നു​പോ​ലും വ​കു​പ്പി​ന്​ ധാ​ര​ണ​യി​ല്ല. നി​രോ​ധി​ത മേ​ഖ​ല​ക​ളി​ൽ മു​ന്ന​റി​യി​പ്പ്​ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​മി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​മാ​യി ക​ണ്ടാ​ണ്​ കൃ​ത്യ​മാ​യ നി​യ​​ന്ത്ര​ണ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​വും കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​റും വ​നം​വ​കു​പ്പും​ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Article Categories:
Entertainments · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *