തമിഴ്‌നാട്ടില്‍ വിവാഹ ചടങ്ങിനിടെ തിളച്ച രസത്തില്‍ വീണ് കോളജ് വിദ്യാര്‍ഥി മരിച്ചു

May 1, 2023
38
Views

ചെന്നൈ: വിവാഹ ചടങ്ങിനിടെ തിളച്ച രസത്തില്‍ വീണ് കോളജ് വിദ്യാര്‍ഥി മരിച്ചു. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം.സതീശ് (21) ആണ് മരിച്ചത്.

ചെന്നൈ: വിവാഹ ചടങ്ങിനിടെ തിളച്ച രസത്തില്‍ വീണ് കോളജ് വിദ്യാര്‍ഥി മരിച്ചു. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം.സതീശ് (21) ആണ് മരിച്ചത്.

കാറ്ററിംഗ് സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്നു സതീശ്. കഴിഞ്ഞയാഴ്ച ഒരു വിവാഹ ചടങ്ങില്‍ അതിഥികള്‍ക്ക് ഭക്ഷണം വിളമ്ബുന്നതിനിടെയാണ് അപകടം നടന്നത്. അതിഥികള്‍ക്ക് ഭക്ഷണം വിളമ്ബുന്നതിനിടെ തിളച്ച രസപാത്രത്തിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഞായറാഴ്ച മരിക്കുകയായിരുന്നെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *