കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ 5ന്റെ ചിത്രീകരണം ഫെബ്രുവരി 1 ന് എറണാകുളത്ത് പുനരാരംഭിക്കും. മമ്മൂട്ടിയ്ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒന്നര ആഴ്ച മുന്‍പ് ചിത്രീകരണം നിറുത്തിവയ്ക്കുകയായിരുന്നു. പൂര്ണവിശ്രമത്തിനുശേഷം മമ്മൂട്ടി ഇപ്പോള്‍ കൊവിഡ് വിമുക്തനാണ്.
ഫെബ്രുവരി 8ന് മമ്മൂട്ടി സേതുരാമയ്യരായി വീണ്ടും കാമറയ്ക്ക് മുന്നില്‍ എത്തും.നവംബര്‍ 29നാണ് സി.ബി.ഐ 5ന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചത്. ഡിസംബര്‍ അഞ്ചിനാണ് മമ്മൂട്ടി ജോയിന്‍ ചെയ്തത്. രണ്ടുമാസത്തോളം ചിത്രീകരണം നടന്നിരുന്നു.തിരുവനന്തപുരം, ഹൈദരാബാദ്,ഡല്‍ഹി എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകള്‍.
മുകേഷ്, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, സന്തോഷ് കീഴാറ്റൂര്‍, ആശ ശരത്, മാളവിക മേനോന് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.സേതുരാമയ്യരുടെ സഹപ്രവര്ത്തകന് വിക്രം എന്ന കഥാപാത്രമായി ജഗതി ശ്രീകുമാര്‍ വീണ്ടും എത്തുന്നുണ്ട്.സി.ബി.ഐ സീരിസിലെ നാലു ചിത്രങ്ങളിലും ജഗതി അഭിനയിച്ചിരുന്നു.
നാലു സി.ബി.ഐ സീരിസ് ചിത്രങ്ങള്‍ക്കും രചന നിര്‍വഹിച്ച എസ്.എന്‍ സ്വാമിയാണ് അഞ്ചാം ഭാഗത്തിന്റെയും രചയിതാവ്.അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. സ്വര്‍ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് സി.ബി.ഐ 5 നിര്‍മ്മിക്കുന്നത്.
സേതുരാമയ്യര്‍ സി.ബി.ഐ , നേരറിയാന്‍ സി.ബി.ഐ എന്നീ സി.ബി.ഐ സീരിസ് ചിത്രങ്ങള്‍ വിതരണം ചെയ്തത് സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു.നീണ്ട ഇടവേളയ്ക്കുശേഷം സ്വര്‍ഗചിത്രയുടെ മടങ്ങിവരവു കൂടിയാണ് സി.ബി.ഐ 5.