സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കും, ഫിയോക് ആവശ്യം സര്‍ക്കാര്‍ പരിഗണനയില്‍

August 12, 2021
157
Views

കൊവിഡ് ഇളവുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോ ക്കിന്റെ ആവശ്യം സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കും. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.

കൊച്ചിയില്‍ ഇന്നലെ നടന്ന ഫിയോക് എക്‌സിക്യൂട്ടിവ് യോഗത്തിലാണ് ഉടമകള്‍ ഇക്കാര്യത്തില്‍ ആവശ്യം ഉന്നയിച്ചത്. ഇതിനൊപ്പം, തിയറ്ററുകളെ വിനോദ നികുതിയില്‍ നിന്നും, ഫിക്‌സഡ് വൈദ്യുതി ചാര്‍ജില്‍ നിന്നും ഒഴിവാക്കണമെന്നും ഇവര്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *