‘അവന്‍റെ മുഖം പൂക്കുല പോലെ നടുറോഡില്‍ ചിന്നിച്ചിതറും’… ടി.പി.യു​ടെ മകനെ വധിക്കുമെന്ന്​ ഭീഷണിക്കത്ത്

July 20, 2021
278
Views

കോഴിക്കോട്​: ആര്‍.എം.പി.ഐ സ്​ഥാപക നേതാവ്​ ടി.പി. ച​ന്ദ്രശേഖരന്‍റെ മകന്‍ അഭിനന്ദിനെയും സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെയും വധിക്കുമെന്ന്​ കാണിച്ച്‌​ കെ.കെ. രമ എം.എല്‍.എയ്​ക്ക്​ ഭീഷണിക്കത്ത്​. കഴിഞ്ഞ ദിവസമാണ് എം.എല്‍.എ ഓഫിസിന്‍റെ വിലാസത്തില്‍ കത്ത് ലഭിച്ചത്. ഇത് സംബന്ധിച്ച്‌ റൂറല്‍ എസ്.പിയ്ക്ക്​ പരാതി നല്‍കി. അഭിനന്ദിനെ മൃഗീയമായി കൊല്ലുമെന്നാണ്​ കത്തിലെ വരികള്‍.അഭിനന്ദിന്‍റെ തല തെങ്ങിന്‍ പൂക്കുല പോലെ ചിതറും. എ.എന്‍. ഷംസീര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ ആര്‍.എംപി.ക്കാര്‍ പങ്കെടുക്കരുതെന്നും എന്‍. വേണുവിനെ അഭിസംബോധന ചെയ്തു തുടങ്ങുന്ന കത്തില്‍ പറയുന്നു. റെഡ്​ ആര്‍മി, പി.ജെ ബോയ്​സ്​​ എന്ന പേരിലാണ്​ കത്ത്​ അയച്ചിട്ടുള്ളത്​.

‘സി.പി.എമ്മിനെതിരെ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കു വന്നാല്‍ ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി തീര്‍ത്തതു പോലെ 100 വെട്ടുവെട്ടി തീര്‍ക്കും. കെ.കെ.രമയുടെ മകന്‍ അഭിനന്ദിനെ അധികം വളര്‍ത്തില്ല. അവന്‍റെ മുഖം പൂക്കുല പോലെ നടുറോഡില്‍ ചിന്നിച്ചിതറും. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടു തന്നെയാണ് ‍‍‍‍‍ഞങ്ങള്‍ ആ ക്വട്ടേഷന്‍ എടുത്തത്. ഒഞ്ചിയം പഞ്ചായത്ത് മുന്‍ പ്രസിഡ​ന്‍റിനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാര്‍ട്ടിക്ക് തരണ്ട. അത് വടകര ചെമ്മരത്തൂരിലെ സംഘമാണ് ചെയ്തത്. അവര്‍ ചെയ്തതു പോലെയല്ല ‍ഞങ്ങള്‍ ചെയ്യുക. ഷംസീര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ ആര്‍.എംപി.ക്കാരെ കാണരുത്​”- കത്തില്‍ എഴുതിയതിങ്ങനെ.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *