ആയുര്‍വേദ ചികിത്സയില്‍ പ്രധാന സ്ഥാനത്തുനില്കുന്ന ഒന്നാണ് തുളസി.
ആയുര്‍വേദ ചികിത്സയില്‍ പ്രധാന സ്ഥാനത്തുനില്കുന്ന ഒന്നാണ് തുളസി. വീടുകളില്‍ ഉണ്ടാക്കുന്ന മരുന്നുകളില്‍ തുളസിയുടെ സ്ഥാനം എടുത്ത് പറയേണ്ടത് തന്നെയാണ്.
ബാക്ടീരിയ, ചര്‍മ്മരോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുവാനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനുമാണ് തുളസി ഉപയോഗിക്കുക.
ഇപ്പോഴിതാ പ്രമേഹ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും തുളസി ഫലപ്രദമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ശരീരത്തില്‍ ഇൻസുലിൻ ഉത്പാദനം കുറയുമ്ബോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ തുടങ്ങുന്നു. പ്രമേഹമുള്ളവര്‍ പഞ്ചസാര നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം പല തരത്തിലുള്ള വിട്ടുമാറാത്ത രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് മൂലം വൃക്കയ്ക്ക് ക്ഷതം, ഹൃദയാഘാതം, സ്ട്രോക്ക്, അവയവങ്ങള്‍ക്ക് ക്ഷതം, കണ്ണുകള്‍ക്ക് വേദന എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവ നിയന്ത്രിക്കുന്നതില്‍ തുളസിയ്ക്ക് പ്രധാന പങ്കുവഹിക്കാൻ കഴിയും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവര്‍ ദിവസവും രാവിലെ വെറും വയറ്റില്‍ 5 മുതല്‍ 6 വരെ തുളസിയിലകള്‍ ചവച്ചരച്ച് കഴിയ്ക്കുക. കൂടാതെ തുളസി ചായ കുടിക്കുന്നതും നല്ല ഫലം നല്‍കും.