കാന്താര 2; ചിത്രീകരണം അടുത്ത മാസം

November 19, 2023
33
Views

കാന്താര പ്രീക്വലിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.

കാന്താര പ്രീക്വലിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനമാണ് ചിത്രത്തിന്റെ പൂജ നിശ്ചയിച്ചിരിക്കുന്നത്.

എ.ഡി 300 മുതല്‍ 400 കാലട്ടത്തില്‍ പഞ്ചുരുളി എന്ന നാടിന്റെ ഉത്ഭവം മുതലുള്ള കഥയാണ് രണ്ടാം ഭാഗം പറയുന്നത്. 100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. കന്നട ചിത്രമായ കാന്താരയും ഋഷഭ് ഷെട്ടി എന്ന നടനും സംവിധായകനും കേരളത്തിലും വൻ ആരാധകലോകത്തെയാണ് നേടിയത്. വിവിധ ഭാഷകളില്‍ ചിത്രം മൊഴി മാറ്റം നടത്തിയപ്പോഴും മികച്ച വിജയമാണ് നേടിയത്. ജനീവയിലെ എെക്യരാഷ്ട്ര സഭയുടെ ഒാഫീസില്‍ പ്രദര്‍ശിപ്പിക്കാനുള്ള ബഹുമതിയും ചിത്രത്തിന് ലഭിച്ചു. കാന്താര പ്രീക്വലിനെക്കുറിച്ച്‌ ഫെബ്രുവരിയിലാണ് ഋഷഭ ഷെട്ടി വെളിപ്പെടുത്തുന്നത്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *