ആന്ധ്രയില്‍ പുലിയുടെ അക്രമണത്തില്‍ ഏഴു വയസ്സുകാരന് ദാരുണാന്ത്യം

September 6, 2023
32
Views

ആന്ധ്രാപ്രദേശില്‍ ഏഴ് വയസ്സുകാരനെ പുലി അക്രമിച്ച്‌ കൊലപ്പെടുത്തി.

ആന്ധ്രാപ്രദേശില്‍ ഏഴ് വയസ്സുകാരനെ പുലി അക്രമിച്ച്‌ കൊലപ്പെടുത്തി. സിദ്ധാപുരത്ത് കൃഷ്ണ നായ്കിന്റെയും മഹാദേവിബായുടെയും മകൻ ചരണ്‍ നായ്ക് ആണ് കൊല്ലപ്പെട്ടത്.

സിദ്ധാപുരം ഗവ. സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ചരണ്‍ നായ്ക്.

തിങ്കളാഴ്ച അച്ഛനൊപ്പം കൃഷിത്തോട്ടത്തില്‍ പോകവെയാണ് സംഭവം. മകനെ മരത്തണലിലില്‍ നിര്‍ത്തി പച്ചമുളക് പറിക്കാൻ പോയതായിരുന്നു പിതാവ്. തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ചരണിൻ്റെ ചേതനയറ്റ ശരീരം കണ്ടത് .

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *