പീഡന ശ്രമം; മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ ഒരു പരാതി കൂടി

March 13, 2022
162
Views

കൊച്ചിയില്‍ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ ഒരു യുവതി കൂടി പൊലീസില്‍ പീഡന പരാതി നല്‍കി. വിവാഹ ആവശ്യത്തിന് മേക്കപ്പ് ചെയ്യാന്‍ എത്തിയപ്പോള്‍ ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി കൈമാറി.

ഒളിവില്‍ കഴിയുന്ന അനീസ് അന്‍സാരിക്കാരിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അനീസിന്റെ ബന്ധുക്കളുടെയടക്കം വീടുകളില്‍ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. പ്രത്യേക പൊലീസ് സംഘമാണ് ഇയാള്‍ക്കായി അന്വേഷണം നടത്തുന്നത്. പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനസ് അന്‍സാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ വിദേശത്തേക്ക് കടന്നതായി പൊലീസ് സംശയിച്ചിരുന്നു. എന്നാല്‍ രാജ്യം വിട്ടുപോയിട്ടില്ലെന്ന് കൊച്ചി ഡിസിപി 24നോട് പ്രതികരിച്ചു.അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പരാതിയില്‍ കേസെടുക്കുമെന്നും ഡിസിപി നേരത്തെ അറിയിച്ചിരുന്നു. കൂടുതല്‍ സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെയും ഇയാള്‍ക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. 2014 മുതല്‍ ഈ മേക്കപ്പ് സ്റ്റുഡിയോയില്‍ പോയി ദുരനുഭവമുണ്ടായ സ്ത്രീകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *