ഏറനാട്, പരശുറാം അടക്കം 18 ട്രെയിനുകളില്‍ റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചു

November 20, 2021
145
Views

ചെന്നൈ: നവംബര്‍ 25 മുതല്‍ ഏറനാട്, പരശുറാം അടക്കം 18 ട്രെയിനുകളില്‍ റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചു.അതേ സമയം മലബാര്‍,മാവേലി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളില്‍ റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ പുനഃസ്ഥാപിച്ചിട്ടില്ല.

ദക്ഷിണ റെയിലേക്ക് കീഴിലുള്ള 18 ട്രെയിനുകളിലാണ് നിലവില്‍ റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്.സീസണ്‍ ടിക്കറ്റുകാര്‍ക്കും വളരെയധികം ഉപകാരപ്രദമാകുന്ന തീരുമാനമാണ് ഇന്ത്യന്‍ റെയില്‍വേ നിലവില്‍ കൈക്കൊണ്ടിരിക്കുന്നത്.

പാലക്കാട്, ,തിരുവനന്തപുരം ഡിവിഷനുകളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്ന ട്രെയിനുകള്‍ ഏതൊക്കെയെന്ന് നോക്കാം:

1-22609- മംഗളൂരു- കോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍

2-22610-കോയമ്ബത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍

3-16605- മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്-ആറ് കോച്ചുകള്‍

4-16606-നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ്- ആറ് കോച്ചുകള്‍

5-16791- തിരുനല്‍വേലി-പാലക്കാട് ാലരുവി എക്‌സ്പ്രസ്- നാല് കോച്ചുകള്‍

6-16792-പാലക്കാട്-തിരുനല്‍വേലി ാലരുവി എക്‌സ്പ്രസ്- നാല് കോച്ചുകള്‍

7-16649- മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്- ആറ് കോച്ചുകള്‍

8-16650-നാഗര്‍കോവില്‍-മംഗളൂരു- പരശുറാം എക്‌സ്പ്രസ്- ആറ് കോച്ചുകള്‍

9-16191-താംബരം-നാഗര്‍കോവില്‍ അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍

10-16192-നാഗര്‍കോവില്‍-താംബരം അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍

Article Categories:
Travel

Leave a Reply

Your email address will not be published. Required fields are marked *