തിരുവനന്തപുരം: കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് ആശങ്കയുണര്‍ത്തിയ സിക്ക വൈറസ് വ്യാപനത്തില്‍ സംസ്ഥാനത്ത് ഇന്നലെ രണ്ടു പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി (27), പാങ്ങപ്പാറ സ്വദേശിനി (37)എന്നിവര്‍ക്കാണ് സിക്ക സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവര്‍ 48 ആയി. സംസ്ഥാനത്ത് നിലവില്‍ നാലുപേരാണ് ചികിത്സയിലുള്ളത്.