മുഖ്യമ​​ന്ത്രിയായി തുടരുമോ എന്ന കാര്യം ഇന്നറിയാമെന്ന്​ യെദിയൂരപ്പ

July 26, 2021
124
Views

ബംഗളൂരു: താന്‍ മുഖ്യമന്ത്രിയായി തുടരുമോ എന്ന കാര്യം ഇന്ന് അറിയാമെന്ന്​ ബി.എസ്​. യെദിയൂരപ്പ. നേതൃത്വത്തി​െന്‍റ തീരുമാനം എന്തായാലും അടുത്ത 10^15 വര്‍ഷം താന്‍ ബി.ജെ.പിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന്​ അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്​ച രാവിലെ ബെളഗാവിയിലെ മഴക്കെടുതി നേരില്‍കാണാനെത്തിയ യെദിയൂരപ്പ, രാത്രിയോടെയോ തിങ്കളാഴ്​ച രാവിലെയോടെയോ തനിക്ക്​ നേതൃത്വത്തില്‍ നിന്നുള്ള സന്ദേശം ലഭിക്കുമെന്നാണ്​ വെളിപ്പെടുത്തിയത്​.

രണ്ടു മാസം മുമ്ബുതന്നെ താന്‍ രാജി സന്നദ്ധത അറിയിച്ചതാണെന്നും രാജിവെച്ച്‌​ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മുഴുകാന്‍ ഹൈക്കമാന്‍ഡ്​ ആവശ്യപ്പെടുന്നപക്ഷം മുഖ്യമന്ത്രിസ്​ഥാനത്തുനിന്ന്​ പടിയിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഭരണനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി തിങ്കളാഴ്​ച ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയിലെ മുതിര്‍ന്ന പദവിയൊക്കെ ഇതിനകം തനിക്ക്​ ലഭിച്ചു. എല്ലാവരും പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമാണെന്ന സി.ടി. രവിയുടെ പ്രസ്​താവനയോട്​ നൂറു ശതമാനം യോജിക്കുന്നുവെന്നും അച്ചടക്ക പരിധി ലംഘിക്കില്ലെന്നും യെദിയൂരപ്പ വ്യക്തമാക്കി.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *