സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക്ക സ്ഥിതീകരിച്ചു

July 26, 2021
105
Views

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് ആശങ്കയുണര്‍ത്തിയ സിക്ക വൈറസ് വ്യാപനത്തില്‍ സം​​​സ്ഥാ​​​ന​​​ത്ത് ഇന്നലെ ര​​​ണ്ടു പേ​​​ര്‍​ക്ക് കൂ​​​ടി സി​​​ക്ക വൈ​​​റ​​​സ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജാണ് ഇക്കാര്യം അ​​​റി​​​യി​​​ച്ചത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ഴ​​​ക്കൂ​​​ട്ടം സ്വ​​​ദേ​​​ശി​​​നി (27), പാ​​​ങ്ങ​​​പ്പാ​​​റ സ്വ​​​ദേ​​​ശി​​​നി (37)എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണ് സി​​​ക്ക സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് വൈ​​​റോ​​​ള​​​ജി ലാ​​​ബി​​​ലെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് രോ​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചവര്‍ 48 ആയി. സംസ്ഥാനത്ത് നിലവില്‍ നാ​​​ലു​​​പേ​​​രാ​​​ണ് ചികിത്സയിലുള്ളത്.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *