ഐഎസ് ബന്ധം: രണ്ടു യുവതികള്‍ കണ്ണൂരില്‍ അറസ്റ്റില്‍

August 17, 2021
201
Views

കണ്ണൂർ: ഐ എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിലായി. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്. ദില്ലിയിൽ നിന്നുള്ള അന്വേഷണ സംഘമാണ്  (എൻഐഎ)  ഇവരെ അറസ്റ്റ് ചെയ്തത്.

സാമൂഹിക മാധ്യമം വഴി ഐ എസ് ആശയ പ്രചാരണം നടത്തിയെന്നാണ് ദേശീയ അന്വേഷണ ഏജൻസി പറയുന്നത്. ഇവരുടെ കൂട്ടാളി മുസാദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു.ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഗ്രൂപ്പുണ്ടാക്കി ആശയപ്രചാരണം നടത്തിയെന്നും ദേശീയ അന്വേഷണ ഏജൻസി സംഘം പറയുന്നു. ഇവരെ നേരത്തെയും എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *