രാജ്യത്ത് വ്യാഴാഴ്​ച മുതല്‍ അഞ്ചുദിവസത്തേക്ക്​ ബാങ്ക്​ അവധി

August 17, 2021
230
Views

ന്യൂഡല്‍ഹി: രാജ്യത്ത്​ ​കേരളം അടക്കമുള്ള വിവിധ സംസ്​ഥാനങ്ങളില്‍ വ്യാഴാഴ്​ച മുതല്‍ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി. കേരളം ,തമിഴ്​നാട്​ , കര്‍ണാടക സംസ്​ഥാനങ്ങളിലെ ബാങ്കുകളാകും അഞ്ചു ദിവസം അടച്ചിടുക.

വ്യാഴാഴ്​ച മുഹര്‍റം, വെള്ളി -ഒന്നാം ഓണം, ശനി -തിരുവോണം, ഞായര്‍ -അവധി, തിങ്കളാഴ്​ച ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അവധിദിവസങ്ങള്‍.

അതെ സമയം ആഗസ്റ്റില്‍ 15 അവധി ദിവസങ്ങളാണ്​ ബാങ്കിനുള്ളത്​. പൊതുമേഖല ബാങ്കുകള്‍, കോര്‍പറേറ്റീവ്​ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, പ്രദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ ഈ അഞ്ചുദിവസം പ്രവര്‍ത്തിക്കില്ല.

Article Categories:
India · Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *