യുദ്ധക്കളമായി യുക്രൈൻ : ഒഡേസയിൽ കനത്ത ഏറ്റുമുട്ടൽ; ചെർണിവിൽ 33 മരണം

March 4, 2022
105
Views

റഷ്യ-യുക്രൈൻ യുദ്ധം ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണം ശക്തമാക്കുകയാണ് റഷ്യ. ഒഡെസ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഈ മേഖലയിൽ റഷ്യൻ വിമാനം വെടുവച്ചിട്ടതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ചെർണിവിൽ റഷ്യൻ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. രണ്ട് സ്‌കൂളുകൾ തകർന്നു.അതേസമയം, തീവ്ര യുദ്ധമേഖലയായ ഖാർക്കിവിലെ ഇന്ത്യക്കാരെ പുറത്തിറക്കാൻ നിർണായക ഇടപെടൽ നടത്തിയിരിക്കുകയാണ് പ്രതിരോധ മന്ത്രാലയം. നേരിടേണ്ടി വന്നേക്കാവുന്ന സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ട് മാർഗനിർദേശം പുറത്തിറക്കി. ‘വിവരങ്ങൾ കൂടെയുള്ളവരുമായി പങ്കുവയ്ക്കണം, പരിഭ്രാന്തരാകരുത്, വാട്ട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി വിവരങ്ങൾ ക്രോഡീകരിക്കുക, കൺട്രോൾ റൂമുമായി ലൊക്കേഷൻ പങ്കുവയ്ക്കുക’- തുടങ്ങിയവയാണ് നിർദേശങ്ങൾ. ഒരു നേതാവ് ഉൾപ്പെടെ പത്ത് സംഘങ്ങളാകണണെന്നും നിർദേശം നൽകി.

അതേസമയം, റഷ്യ-യുക്രൈൻ രണ്ടാംവട്ട ചർച്ചയും പരാജയമായി. സൈനിക പിന്മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രണ്ടാം വട്ട ചർച്ചയിൽ ധാരണയായില്ല. മൂന്നാംവട്ട സമാധാന ചർച്ച ഉടൻ നടത്താനും തീരുമാനമായെന്ന് യുക്രൈൻ അറിയിച്ചു.

Article Categories:
Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *