യുക്രൈനിൽ വ്യോമാക്രമണത്തിന് വേഗം കൂട്ടി റഷ്യ: ആറ് യുക്രൈന്‍ നഗരങ്ങളില്‍ മുന്നറിയിപ്പ്

February 26, 2022
152
Views

കീവ്: മൂന്നാംദിനത്തില്‍ യുക്രൈനിൽ വ്യോമാക്രമണത്തിന് വേഗം കൂട്ടി റഷ്യ. കരയുദ്ധത്തില്‍ യുക്രൈന്‍ പ്രതിരോധം കണക്കിലെടുത്താണ് റഷ്യന്‍ നീക്കം. ആറ് യുക്രൈന്‍ നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

മധ്യയുക്രൈനിലെ യുമനിലും ഒഡേസയിലും അടക്കം വ്യോമാക്രമണ സാധ്യതയുണ്ട്. അതേസമയം കരിങ്കടലില്‍ റഷ്യന്‍ ഡ്രോണ്‍ വെടിവെച്ച് ഇട്ടതായി യുക്രൈന്‍ അവകാശപ്പെട്ടു. യുക്രൈനിലെ കാര്‍കീവീല്‍ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

കാര്‍കീവില്‍ സ്ഫോടന പരമ്പരങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. കീവിലെ വിക്ടറി അവന്യൂവില്‍ സൈനിക യൂണിറ്റിന് നേരെ ആക്രമണമുണ്ടായി. എന്നാല്‍ ഇത് യുക്രൈന്‍ സൈന്യം ചെറുത്തെന്നാണ് വിവരം. ബെറസ്റ്റെീസ്കയില്‍ റഷ്യന്‍ വാഹനവ്യൂഹം തകര്‍ത്തെന്ന് യുക്രൈന്‍ അവകാശപ്പെട്ടു.

രണ്ട് ട്രക്കുകളും രണ്ട് കാറുകളും ഒരു ടാങ്കുമാണ് തകര്‍ത്തത്. വാസിൽകീവിലെ വ്യോമത്താവളത്തിൽ വെടിവപ്പുണ്ടായി. ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയണമെന്ന് ഭരണകൂടം നിർദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജനലുകൾക്ക് സമീപമോ ബാൽക്കണിയിലോ നിൽക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

Article Categories:
Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *