യുപിഐ ഓട്ടോമാറ്റിക് പേയ്‌മെന്‍റ് പരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തി RBI

December 13, 2023
36
Views

യുപിഐ ഉപയോക്താക്കള്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത നല്‍കി RBI, ഓട്ടോമാറ്റിക് പേയ്‌മെന്‍റ് പരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തി.

UPI Autopay Limit Update: യുപിഐ ഉപയോക്താക്കള്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത നല്‍കി RBI, ഓട്ടോമാറ്റിക് പേയ്‌മെന്‍റ് പരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തി.

എന്നാല്‍ ചില വിഭാഗങ്ങള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഉള്‍പ്പെടെ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് നിലവിലുള്ള 15,000 രൂപയില്‍ നിന്ന് യുപിഐ വഴിയുള്ള ഓട്ടോമാറ്റിക് പേയ്‌മെന്‍റുകളുടെ പരിധി ഒരു ലക്ഷം രൂപയായി റിസര്‍വ് ബാങ്ക് വര്‍ദ്ധിപ്പിച്ചു.മ്യൂച്വല്‍ ഫണ്ട് അംഗത്വം, ഇൻഷുറൻസ് പ്രീമിയം, ക്രെഡിറ്റ് കാര്‍ഡ് ബില്‍ എന്നിവ അടയ്‌ക്കുന്ന ഇടപാടുകളുടെ പരിധി 15,000 രൂപയില്‍ നിന്ന് 1,00,000 രൂപയായി ഉയര്‍ത്താൻ തീരുമാനിച്ചതായി ആര്‍ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞു. യുപിഐ വഴിയുള്ള ഓട്ടോമാറ്റിക് ഇടപാടുകളുടെ പരിധി 15,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞ ആഴ്‌ച നടന്ന ദ്വിമാസ ധനനയ അവലോകനത്തിനിടെ പ്രഖ്യാപിച്ചിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *