ലോകത്ത് ആദ്യം; കുട്ടികള്‍ക്ക് മലേറിയ വാക്സിൻ നല്‍കി കാമറൂണ്‍

January 24, 2024
7
Views

മലേറിയ (മലമ്ബനി) വാക്സിൻ പദ്ധതി നടപ്പാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി കാമറൂണ്‍.

യൗണ്ടെ: മലേറിയ (മലമ്ബനി) വാക്സിൻ പദ്ധതി നടപ്പാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി കാമറൂണ്‍. മധ്യ ആഫ്രിക്കൻ രാഷ്ട്രമായ കാമറൂണ്‍ ലോകാരോഗ്യ സംഘടന നിർദേശിച്ച മലേറിയ വാക്സിൻ കുട്ടികള്‍ക്കാണ് നല്‍കിത്തുടങ്ങിയത്.

ആഫ്രിക്കൻ രാഷ്ട്രങ്ങള്‍ നേരിടുന്ന പ്രധാന പകർച്ചവ്യാധികളിലൊന്നായ മലേറിയയെ വാക്സിനിലൂടെ നിയന്ത്രണത്തിലാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ലോകത്താകമാനമുള്ള മലേറിയ മരണങ്ങളുടെ 95 ശതമാനവും ആഫ്രിക്കയിലാണ്. ഓരോ വർഷവും ആറ് ലക്ഷം പേർ മരിക്കുന്നതായാണ് കണക്ക്. ഇതില്‍ വലിയ പങ്കും അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളാണ്. 25 കോടി പേർക്കാണ് ആഫ്രിക്കയില്‍ പ്രതിവർഷം മലേറിയ ബാധിക്കുന്നത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *