വന്ദേ ഭാരതില്‍ കാശ്മീരിന് പോകാം, വൈഷ്ണോദേവി തീര്‍ത്ഥയാത്രയുമായി ഐആര്‍സിടിസി

September 21, 2023
96
Views

ട്രെയിനില്‍ കയറിയുള്ള യാത്രകള്‍ നമുക്കിഷ്ടമാണ്. മടുപ്പിക്കാതെ കുറഞ്ഞ ചെലവില്‍ ലക്ഷ്യസ്ഥാനത്തെത്താം.

ട്രെയിനില്‍ കയറിയുള്ള യാത്രകള്‍ നമുക്കിഷ്ടമാണ്. മടുപ്പിക്കാതെ കുറഞ്ഞ ചെലവില്‍ ലക്ഷ്യസ്ഥാനത്തെത്താം. എന്നാല്‍ ആ യാത്ര കാശ്മീരിലേക്ക് ആയാലോ..

അതും വന്ദേ ഭാരത് എക്സ്പ്രസില്‍.. കൊള്ളാം അല്ലേ. എങ്കില്‍ അധികം കാത്തിരിക്കാതെ വേഗം ബുക്ക് ചെയ്തോ.. ഐആര്‍സിടിസിയാണ് ഈ കിടിലൻ യാത്ര ഒരുക്കിയിരിക്കുന്നത്.

ലക്ഷക്കണക്കിന് വിശ്വാസികള്‍ ഓരോ വര്‍ഷവും എത്തുന്ന, ലോകപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ജമ്മുവിലെ കത്ര ശ്രീ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കാണ് ഈ യാത്ര. കാലങ്ങളായി ഏറ്റവും വിശുദ്ധ തീര്‍ത്ഥാടനസ്ഥാനങ്ങളിലൊന്നായ ഇവിടം ത്രീകൂട മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന സ്ഥലം കൂടിയാണിത്.ഒരു രാത്രിയും രണ്ട് പകലും നീണ്ടുനില്‍ക്കുന്ന യാത്ര ന്യൂ ഡല്‍ഹിയില്‍ നിന്നാരംഭിച്ച്‌ കത്രയില്‍ പോയി തിരികെ ഡല്‍ഹിയില്‍ എത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ന്യൂ ഡല്‍ഹിയില്‍ നിന്നും എസ്ഡിവികെ (SVDK Vande Bharat Express-22439) വന്ദേഭാരതില്‍ രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന യാത്ര ശ്രീ മാതാ വൈഷ്ണോദേവി കത്ര റെയില്‍വേ സ്റ്റേഷനില്‍ ഉച്ചയ്ക്ക് 2.00 മണിക്ക് എത്തും.റെയില്‍വേ സ്റ്റേഷനില്‍ നിന്നും നേരെ ഹോട്ടലിലേക്കാണ് പോകുന്നത്. ശേഷം ബാന്‍ഗംഗയിലേക്ക് തീര്‍ത്ഥാടകരെ ഡ്രോപ്പ് ചെയ്യും. താല്പര്യമനുസരിച്ച്‌ മാതാ വൈഷ്ണോദേവി ക്ഷേത്രം കാണാം. തിരികെ ബാൻഗംഗയില്‍ നിന്നും ഹോട്ടലിലേക്ക് നിങ്ങളെ എത്തിക്കും. രാത്രി ഭക്ഷണം ഹോട്ടലില്‍ നിന്നോ അല്ലെങ്കില്‍ പാക്ക് ചെയ്തു കൊണ്ടുപോയോ കഴിക്കും. രാത്രി താമസം ഹോട്ടലില്‍.

രണ്ടാമത്തെ ദിവസം ഭക്ഷണം ഹോട്ടലില്‍ നിന്ന് ലഭിക്കും. ഈ ദിവസം പ്രത്യേക പ്ലാനുകളൊന്നുമില്ല. നിങ്ങളുടെ സൗകര്യം പോലെ ഹോട്ടല്‍. സമീപ പ്രദേശങ്ങള്‍, മാര്‍ക്കറ്റ് ഒക്കെ സന്ദര്‍ശിക്കാം. ഉച്ചഭക്ഷണം ഹോട്ടലില്‍ നിന്ന് കഴിച്ച്‌ രണ്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യണം.

ശ്രീ മാതാ വൈഷ്ണോദേവി കത്ര റെയില്‍വേ സ്റ്റേഷനില്‍ നിന്നും മൂന്ന് മണിക്ക് എസ്ഡിവികെ വന്ദേഭാരതില് കയറണം. (SVDK Vande Bharat Express-22440). ന്യൂ ഡല്‍ഹിയില് രാത്രി 11.00 മണിക്ക് എത്തിച്ചേരും.

എസ്ഡിവികെ വന്ദേഭാരത് എക്സ്പ്രസില്‍ ചെയര്‍ കാറില്‍ കത്രയിലേക്കും തിരികെ ഡല്‍ഹിയിലേക്കുമുള്ള യാത്ര, കത്രയില്‍ എസി ഹോട്ടലില്‍ താമസം, യാത്രയിലെ ഭക്ഷണം, ഹോട്ടലില്‍ നിന്നുള്ള പിക്കപ്പ് തുടങ്ങിയ കാര്യങ്ങള്‍ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഈ സര്‍വീസ് ലഭ്യമാണ്. 12 പേര്‍ക്കാണ് ഒരു ദിവസം ഈ പാക്കേജ് വഴി പോകാനാവുക.

സിംഗിള്‌ ഒക്യുപൻസിയില്‍ 9145/-രൂപ,

ഡബിള്‍ ഒക്യുപൻസിയില്‍ ഒരാള്‍ക്ക് 7660/- രൂപ, ട്രിപ്പിള്‍ ഒക്യുപന്‍സിയില്‍ ഒരാള്‍ക്ക് 7290/-രൂപ, കുട്ടികളില്‍ ബെഡ് വേണ്ടവര്‍ക്ക് (5-11 വയസ്സ്) 6055/- രൂപ, ബെഡ് വേണ്ടാത്തവര്‍ക്ക് 5560/-രൂപ എന്നിങ്ങനെയാണ് നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ന്യൂഡല്‍ഹിയിലെ ഐആര്‍സിടിസി

ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റര്‍, പ്ലാറ്റ്ഫോം നമ്ബര്‍ 16, ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അന്വേഷിക്കാം ഫോണ്‍-9717641764, 9717648888, 8287930712, 8287930620, 8287930751, 8287930715, 8287930718.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും:

Article Categories:
Latest News · Travel

Leave a Reply

Your email address will not be published. Required fields are marked *