ശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി: മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പിടിയില്‍

July 11, 2023
26
Views

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ അസ്ഥി രോഗ വിഭാഗത്തിലെ ഡോക്ടര്‍ വിജിലൻസ് പിടിയില്‍.

വടക്കാഞ്ചേരി: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ അസ്ഥി രോഗ വിഭാഗത്തിലെ ഡോക്ടര്‍ വിജിലൻസ് പിടിയില്‍. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ് ചെയ്തത്.

ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ക്ലിനിക്കില്‍ ചൊവ്വാഴ്ച്ച വൈകിട്ട് നാലിന് എത്തിക്കാൻ രോഗിയുടെ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. കൈക്കൂലി കൊടുക്കാത്തതിനാല്‍ പല തവണയായി ശസ്ത്രക്രിയ മാറ്റിവെച്ചിരുന്നു. ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലൻസ് ഡിവൈ.എസ്.പി ജിം പോളിനെ അറിയിക്കുകയും വിജിലൻസ് ഫിനോള്‍ഫ് തലിൻ പുരട്ടി നോട്ട് നല്‍കുകയും ചെയ്തു. നോട്ട് പരാതിക്കാരനില്‍നിന്നും ഡോ. ഷെറി വാങ്ങുമ്ബോള്‍ സമീപത്ത് മറഞ്ഞിരുന്ന വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.

ഡിവൈ.എസ്.പി സി.ജി. ജിം പോള്‍, ഇൻസ്‌പെക്ടര്‍ പ്രദീപ്‌കുമാര്‍, എസ്.ഐമാരായ പീറ്റര്‍, എ. ജയകുമാര്‍, എ.എസ്.ഐ ബൈജു, സി.പി.ഒമാരായ വിബീഷ്, സൈജു സോമൻ, സിബിൻ, സന്ധ്യ, ഗണേഷ്, അരുണ്‍, സുധീഷ് ഡ്രൈവര്‍ മാരായ രതീഷ്, രാജീവ്, ബിജു, എബി തോമസ് എന്നിവരാണ് വിജിലൻസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *