അരങ്ങേറ്റ മത്സരത്തിൽ തന്നെ മിന്നും പ്രകടനവുമായി വിഷ്ണു

May 14, 2023
31
Views

മുംബയ് ഇന്ത്യന്‍സിനായി അരങ്ങേറ്ര മത്സരത്തില്‍ തന്നെ മിന്നും പ്രകടനവുമായി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം വിഷ്ണു വിനോദിന് ഡ്രസിംഗ് റൂമില്‍ ആദരം.

മുംബയ്: മുംബയ് ഇന്ത്യന്‍സിനായി അരങ്ങേറ്ര മത്സരത്തില്‍ തന്നെ മിന്നും പ്രകടനവുമായി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം വിഷ്ണു വിനോദിന് ഡ്രസിംഗ് റൂമില്‍ ആദരം.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വെടിക്കെട്ട് സെഞ്ച്വറിയുമായി കളംനിറഞ്ഞ സൂര്യകുമാര്‍ യാദവിനൊപ്പം ടീമിനെ വമ്ബന്‍ സ്കോറിലേക്ക് വഴികാട്ടിയ വിഷ്ണുവിനോദിനെ മത്സരശേഷം നടന്ന ടീം മീറ്റിംഗില്‍ ടീം ഉടമ നിതാ അംബാനി വാനോളം പുകഴ്ത്തി. കീറോണ്‍ പൊള്ളാര്‍ഡ് ബാഡ്ജ് കുത്തി നല്‍കി.

ഈ മത്സരത്തില്‍ നമുക്ക് രണ്ട് പ്ലെയര്‍ ഓഫ് ദ മാച്ചായി രണ്ട് യുവതാരങ്ങളുണ്ടെന്ന് പറഞ്ഞ നിത അംബാനി അതില്‍ ആദ്യത്തെയാള്‍ വിഷ്ണു ആണെന്ന് പറഞ്ഞ് മുന്നോട്ട് വിളിക്കുകയായിരുന്നു. പൊള്ളാഡ് ബാഡ്ജ്കുത്തി നല്‍കിയ ശേഷം പിന്നോട്ട് മടങ്ങിയ വിഷ്ണുവിനോട് ടീം അംഗങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ഹിന്ദിയില്‍ സംസാരിക്കാന്‍ പറഞ്ഞെങ്കിലും വിഷ്ണു ഇംഗ്ലീഷിലാണ് സംസാരിച്ചത്. അവസരം നല്‍കിയതിന് മുംബയ് ഇന്ത്യന്‍സിനോട് നന്ദിയുണ്ടെന്നും എപ്പോഴും നൂറ് ശതമാനം പുറത്തെടുക്കാനാണ് ശ്രമിക്കാറെന്നും വിഷ്ണു പറഞ്ഞു.

അരങ്ങേറ്റ മത്സരം, ആദ്യ ഡ്രസ്സിംഗ് റൂം പ്ലെയര്‍ ഓഫ് ദ മാച്ച്‌, വിഷ്ണു ഭായ് കവറിന് മുകളിലൂടെയുള്ള ആ സിക്സ് ഞങ്ങളൊരിക്കലും മറക്കില്ലെന്ന ക്യാപ്ഷനില്‍ മുംബയ് ഇന്ത്യന്‍സിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍

പോസ്റ്റ് ചെയ്ത താരത്തെ ആദരിക്കുന്ന വീഡിയോ അതിവേഗം വൈറലായി. മത്സരത്തില്‍ 20 പന്തില്‍ രണ്ട് വീതം ഫോറും സിക്സും ഉള്‍പ്പെടെ 30 റണ്‍സെടുത്ത വിഷ്ണു സൂര്യയ്ക്കൊപ്പം 42 പന്തില്‍ കൂട്ടിച്ചേര്‍ത്ത 65 റണ്‍സാണ് നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി.

49 പന്തില്‍ 11 ഫോറും 6 സിക്സും ഉള്‍പ്പെടെ സൂര്യ പുറത്താകാതെ നേടിയത് 103 റണ്‍സാണ്. മത്സരത്തില്‍ മുംബയ് 27 റണ്‍സിന് ജയിച്ച്‌ മൂന്നാം സ്ഥാനത്തെത്തി. 4 വിക്കറ്റും പുറത്താകാതെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയും നേടിയ റാഷിദ് ഖാന് മാത്രമാണ് ഗുജറാത്ത് നിരയില്‍ തിളങ്ങാനായുള്ളൂ.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *