വി.എം.സുധീരൻ പാർട്ടി രാഷ്​ട്രീയ കാര്യസമിതിയിൽ നിന്ന്​ രാജിവെച്ചു: ശാരീരിക അസ്വസ്ഥതകളെന്ന് വിശദീകരണം

September 25, 2021
225
Views

തിരുവനന്തപുരം: കെ.പി.സി.സി മുൻ പ്രസിഡന്‍റും കോൺഗ്രസ്​ നേതാവുമായ വി.എം.സുധീരൻ പാർട്ടി രാഷ്​ട്രീയ കാര്യസമിതിയിൽ നിന്ന്​ രാജിവെച്ചു. പ്രസിഡന്‍റ്​ കെ.സുധാകരന്​ സുധീരൻ രാജി​ക്കത്ത്​ കൈമാറി. കെ.പി.സി.സി പുനഃസംഘടനയുമായി ബ​ന്ധപ്പെട്ടാണ്​ രാജിയെന്നാണ്​ സൂചന.

ശാരീരിക അസ്വസ്ഥതകളുണ്ടെന്ന്​ ​സുധാകരനെ ഫോണിൽ അറിയിച്ചുവെന്നാണ്​ റിപ്പോർട്ട്​. കോൺഗ്രസിന്‍റ സാധാരണ പ്രവർത്തകനായി തുടരുമെന്ന്​ വി.എം.സുധീരൻ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട്​ സുധീരന്​ അതൃപ്​തിയുണ്ടെന്നാണ്​ സൂചന. പുനഃസംഘടനയിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം പാർട്ടി പരിഗണിക്കുന്നില്ലെന്ന പരാതി സുധീരനുണ്ടായിരുന്നു.

ഗ്രൂപ്പുകൾ നൽകുന്ന ലിസ്റ്റ്​ അംഗീകരിക്കണ​മെന്നല്ല താൻ പറയുന്നതെന്നും മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി തേടണമെന്നാണ്​ ആവശ്യപ്പെടുന്നതെന്നും സുധീരൻ വ്യക്​തമാക്കിയിരുന്നു. കെ.പി.സി.സി പുനഃസംഘടനാ ചർച്ച സജീവമായിരി​ക്കെ സംസ്ഥാനത്തി​നൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശനിയാഴ്​ച കേരളത്തിലെത്തുന്നുണ്ട്​. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം ചർച്ച നടത്തും. ഇതിനിടെയാണ്​ സുധീരന്‍റെ രാജി.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *