ഉപതെരഞ്ഞെടുപ്പ്: നവംബര്‍ നാല് വരെ വോട്ടര്‍പ്പട്ടിക പുതുക്കാം

October 30, 2023
15
Views

പാലക്കാട് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടിക പുതുക്കുന്നതിന് നവംബര്‍ നാല് വരെ www.sec.kerala.gov.in മുഖേന അപേക്ഷിക്കാം.

പാലക്കാട് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടിക പുതുക്കുന്നതിന് നവംബര്‍ നാല് വരെ www.sec.kerala.gov.in മുഖേന അപേക്ഷിക്കാം.

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍-24 വാണിയംകുളം (അനങ്ങനടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് മുതല്‍ 15 വരെ ചളവറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3, 4, 5, വാണിയംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് മുതല്‍ 18 വരെ, തൃക്കടീരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 മുതല്‍ 16 വരെ), മലമ്ബുഴ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍-6 കണ്ണോട് (പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതല്‍ ആറ് വരെയും 22, 23 വാര്‍ഡുകളും), ഒറ്റപ്പാലം നഗരസഭയിലെ വാര്‍ഡ്-7 പാലാട്ട് റോഡ്, പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 തലക്കശ്ശേരി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11-പള്ളിപ്പാടം, വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്- അഞ്ചുമൂര്‍ത്തി എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് ഫോറം നമ്ബര്‍ നാലിലും ഉള്‍ക്കുറിപ്പില്‍ തിരുത്തല്‍ വരുത്തുന്നതിന് ഫോറം നമ്ബര്‍ ആറിലും ഒരു പോളിങ് സ്‌റ്റേഷനില്‍നിന്നും മറ്റൊരു പോളിങ് സ്‌റ്റേഷനിലേക്കോ ഒരു വാര്‍ഡില്‍നിന്നും മറ്റൊരു വാര്‍ഡിലേക്കോ ഉള്ള സ്ഥാനമാറ്റത്തിന് ഫോറം ഏഴിലും വോട്ടര്‍ പട്ടികയില്‍നിന്നും പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ നേരിട്ടോ തപാല്‍ മുഖേനയോ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുന്‍പാകെ നല്‍കാം. ഫോറം അഞ്ചില്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ പ്രിന്റ് എടുത്ത് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കണം. നവംബര്‍ നാലിന് വൈകിട്ട് അഞ്ച് വരെ അപേക്ഷ നല്‍കാം. അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 14 ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *