കോഴിക്കോട്ടും പത്തനംതിട്ടയിലും വോട്ടിങ് മെഷീനില്‍ തകരാര്‍

April 26, 2024
3
Views

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ ബൂത്ത് നമ്ബർ 1 ല്‍ വോട്ടിങ് മെഷീൻ വോട്ടിങ് മെഷീന്‍ തകരാറില്‍.

മോക്പോള്‍ സമയത്താണ് ശ്രദ്ധയില്‍പ്പെട്ടത്. പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി.

പത്തനംതിട്ട നഗരസഭ 215-ാം നമ്ബര്‍ ബൂത്തിലും വോട്ടിങ് മെഷീനില്‍ തകരാറുണ്ടായി. പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കുന്നില്ല. മോക്ക് പോളിലാണ് തകരാർ കണ്ടെത്തിയത്. പുതിയ മെഷീൻ എത്തിക്കും.

തൃക്കാക്കര ഓലിമുകള്‍ പിഡബ്ള്യൂഡി പോളിങ് സ്റ്റേഷനിലെ 122-ാം ബൂത്തില്‍ വിവിപാറ്റിന് തകരാറുണ്ടായി. വടകര മണ്ഡലത്തില്‍ രണ്ടിടത്ത് വോട്ടിംഗ് യന്ത്രം തകരാറിലായി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *