ഭർത്താവ് യൂട്യൂബ് വീഡിയോ കണ്ട് ഭാര്യയുടെ പ്രസവമെടുത്തു; നവജാത ശിശു മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

December 21, 2021
113
Views

ചെന്നൈ: ഭർത്താവ് യൂട്യൂബ് വീഡിയോ കണ്ട് ഭാര്യയുടെ പ്രസവമെടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ചു. യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ റാണിപേട്ടിലാണ് സംഭവം.

ഗോമതി എന്ന യുവതിയാണ് സംഭവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഡിസംബർ 13ന് ഗോമതിയുടെ പ്രസവം നടക്കുമെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചിരുന്നത്. എന്നാൽ പ്രസവവേദന ഉണ്ടാവാത്തതിനാൽ യുവതി 13ന് ആശുപത്രിയിൽ പോയിരുന്നില്ല. ഇതിനുശേഷം ശനിയാഴ്ചയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

പക്ഷേ, വൈദ്യസഹായം തേടാതെ യൂട്യൂബ് നോക്കി പ്രസവമെടുക്കാൻ ഗോമതിയുടെ ഭർത്താവായ ലോകനാഥൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇയാളുടെ സഹോദരിയുടെ സഹായവും തേടി. എന്നാൽ പ്രസവമെടുത്തതിന് പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. അമിത രക്തപ്രവാഹം മൂലം ഗോമതി ബോധരഹിതയാവുകയും ചെയ്തു. തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ വർഷമാണ് ഗോമതിയുടെയും ലോകനാഥന്റെയും വിവാഹം നടന്നത്. സംഭവത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ മോഹൻ ലോകനാഥിനെതിരെ പോലീസിൽ പരാതി നൽകി.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *