സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. നിലവില്‍ ഈ ന്യൂനമര്‍ദ്ദം പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കൻ ഒഡീഷക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും സമീപമായി തുടരുകയാണ്. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം വടക്കു കിഴക്കൻ ദിശയില്‍ സഞ്ചരിക്കാനാണ് സാദ്ധ്യതയെന്നാണ് പ്രവചനം. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഒമ്ബത് വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.