മകൻ അപകടത്തില്‍ മരിച്ച വിഷമത്തില്‍ അമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

September 6, 2023
35
Views

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവ് കിണറ്റില്‍ ചാടി മരിച്ചു.

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവ് കിണറ്റില്‍ ചാടി മരിച്ചു.

തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂര്‍ക്കോണം സ്വദേശി സജിൻ മുഹമ്മദിൻ്റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്.കാമ്ബസിനകത്ത് ഇന്നലെയാണ് ബൈക്ക് അപകടത്തില്‍ സജിൻ മുഹമ്മദ് മരിച്ചത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് സജിൻ. വിവരമറിഞ്ഞ് സജിന്റെ പിതാവും ബന്ധുക്കളും പൂക്കോട് എത്തിയിരുന്നു. മകൻ മരിച്ച മനോവിഷമത്തില്‍ ഷീജ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് സജിൻ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ വൈത്തിരി പോലീസ് അന്വേഷണമാരംഭിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *