കൂ​റു​മാ​റി​യ യു​വ​ന​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു; ദി​ലീ​പ് സംഭവവുമായി ബ​ന്ധ​മി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച്

January 13, 2022
343
Views

കൊ​ച്ചി: യു​വ​ന​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച സംഭവവും നടന്‍ ദി​ലീ​പി​നെ​തി​രാ​യ പു​തി​യ വെ​ളി​പ്പെ​ടു​ത്തലും തമ്മില്‍ ബ​ന്ധ​മി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച്.പ്ര​സ​വാ​ന​ന്ത​ര​മു​ള്ള മാ​ന​സി​ക സ​മ്മ​ര്‍​ദ​മാ​ണ് യു​വ​ന​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്രമിച്ചതിന് പിന്നിലെന്നാണ് സൂ​ച​ന. അതേസമയം, താ​ന്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത​ല്ലെ​ന്നും ഉ​റ​ങ്ങാ​നാ​യി ക​ഴി​ച്ച ഗു​ളി​ക​യു​ടെ ഡോ​സ് അ‌​ധി​ക​മാ​യി​പ്പോ​യ​താ​ണ് കാ​ര​ണ​മെ​ന്നു​മാ​ണ് ന​ടി പ​റ​യു​ന്ന​ത്. 

പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി​യി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച്‌ അ‌​വ​ശ​യാ​യ ന​ടി​യെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. നേടിയ ആക്രമിച്ച കേസിന്റെ വി​ചാ​ര​ണ വേ​ള​യി​ല്‍ കൂ​റു​മാ​റി​യ യു​വ​ന​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ ച​ര്‍​ച്ച​യ്ക്കു വ​ഴി​യൊ​രു​ക്കിയിരുന്നു. 

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ മൂ​ല​മാ​ണ് ഇ​വ​ര്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നാ​യി​രു​ന്നു പലഭാഗങ്ങളിലും നിന്നുയര്‍ന്ന ചര്‍ച്ച. കേ​സി​ല്‍ കൂ​റു​മാ​റി​യ​വ​രു​ടെ സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Article Categories:
Entertainments · Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *