കൊല്ലത്ത് കാറില്‍ സഞ്ചരിച്ച നാട്ടുകാരെ മര്‍ദ്ദിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

April 29, 2024
32
Views

വിവാഹ പാർട്ടി കഴിഞ്ഞ് എത്തിയ കൊല്ലം ശൂരനാടുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ചാരുംമൂട് താമരക്കുളം ഗുരുനാഥൻ കുളങ്ങരയില്‍ വച്ച്‌ കാറില്‍ സഞ്ചരിച്ച നാട്ടുകാരായ സുജിത്ത്, ഷംനാദ് എന്നിവരെ അകാരണമായി മർദ്ദിച്ചു.

മർദ്ദനമേറ്റവരെ നൂറനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളായവർ കാറിൻറെ ഡോറുകള്‍ തുറന്നു ഓടുന്ന വണ്ടിയില്‍ എഴുന്നേറ്റ് നിന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് യാത്ര ചെയ്തത്. നാട്ടുകാർ സഞ്ചരിച്ച കാറില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ കാറിടിക്കുകയും ഇത് ചോദ്യം ചെയ്തവരെ മർദ്ദിച്ച അവശരാക്കി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *