മണപ്പുറം ഫിനാൻസിന്റെ ആസ്തി വകകൾ മരവിപ്പിച്ചു ഇ. ഡി

May 7, 2023
74
Views

എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇഡി) റെയ്ഡിനു പിന്നാലെ മണപ്പുറം ഫിനാന്‍സിന്റെ ആസ്തിവകകള്‍ മരവിപ്പിച്ചു. 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരികളുമാണ് മരവിപ്പിച്ചത്

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇഡി) റെയ്ഡിനു പിന്നാലെ മണപ്പുറം ഫിനാന്‍സിന്റെ ആസ്തിവകകള്‍ മരവിപ്പിച്ചു. 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരികളുമാണ് മരവിപ്പിച്ചത്. സ്ഥാപനത്തിന്റെ തൃശൂര്‍ വലപ്പാട്ടുള്ള പ്രധാന ശാഖയിലടക്കം ആറു കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്താണ് മണപ്പുറം ഫിനാന്‍സിനെതിരെ ഇഡിയുടെ അന്വേഷണം. സ്ഥാപന ഉടമയുടെ പ്രൊപ്രൈറ്ററി സ്ഥാപനമായിരുന്ന മണപ്പുറം അഗ്രോ ഫാംസിനു വേണ്ടി പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ഇഡി അറിയിച്ചത്. നിയമവിരുദ്ധമായി പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചതായാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്. മണപ്പുറം ഫിനാന്‍സ് ഇന്ത്യയിലും വിദേശത്തും നിയമവിരുദ്ധമായ ഇടപാടുകള്‍ നടത്തിയതായും സ്വര്‍ണ പണയത്തിലൂടെ ലഭിക്കുന്ന തുക നിയമങ്ങള്‍ പാലിക്കാതെ വിനിയോഗിച്ചെന്നുമാണ് ഇഡി ആരോപണം.

https://www.thejasnews.com/sublead/143-crore-assets-of-manappuram-finance-have-been-frozen-224515
Article Categories:
India · Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *