ആന്ധയിലെ മഴക്കെടുതിയില്‍ മരണം 49; തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷം

November 23, 2021
147
Views

ഹൈദരാബാദ്: ആന്ധ്രയില്‍ ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ മരണം 49 ആയി. തിരുപ്പതി,കഡപ്പ,ചിറ്റൂര്‍ എന്നിവിടങ്ങളില്‍ മഴ ശക്തമായി പെയ്യുകയാണ്.തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ വിമാന സര്‍വ്വീസുകളും റദ്ദാക്കിയിരിക്കുകയാണ്.

ആന്ധ്ര പ്രദേശിലെ താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്ബതോളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. പ്രളയബാധിത മേഖലകളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

ദേശീയപാതയിലടക്കം റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പരമാവധി സംഭരണ ശേഷി എത്തിയതോടെ ജലസംഭരണികളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നുണ്ട്. തുടര്‍ച്ചയായ അഞ്ചാം ദിവസവമാണ് ആന്ധ്രയില്‍ ശക്തമായ മഴ പെയ്യുന്നത്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *