മുടിക്കും ചർമ്മസംരക്ഷണത്തിനും ധാരാളം പണം ചെലവഴിക്കുന്നവരാണ് മലയാളികൾ. എന്നാൽ കെമിക്കൽസ് അടങ്ങിയ ക്രീമുകളും മറ്റും ദൂരവ്യാപകമായ ഭവിഷ്യത്തുകൾ ഉണ്ടാക്കിയെന്നുവരാം. അതിനാൽ തന്നെ പലരും പ്രകൃതദത്ത പരിഹാരം തേടാറുണ്ട്. അക്കൂട്ടത്തിൽ നിങ്ങൾക്ക് അവഗണിക്കാൻ കഴിയാത്ത പ്രകൃതിദത്ത വിഭവമാണ് അവോക്കാഡോ അഥവാ വെണ്ണപ്പഴം. ലോറേസി എന്ന സസ്യകുടുംബത്തിൽപ്പെട്ട ഒരു പഴവർഗ്ഗമാണ് ഇത്. ബട്ടർ പിയർ, അലീഗറ്റർ പിയർ എന്നിങ്ങനെയും ഇതിന് പേരുണ്ട്. കരീബിയൻ ദ്വീപുകൾ, മെക്സിക്കൊ, തെക്കേ അമേരിക്ക, മധ്യ അമേരിക്ക എന്നിവിടങ്ങളാണ് ഇതിന്റെ ജന്മദേശം. ജീവകം ബി, ജീവകം ഇ, കെ എന്നിവ കൊണ്ടും സമ്പന്നമാണ് അവോക്കാഡോ. മറ്റേത് പഴവർഗ്ഗത്തേക്കാളും നാരുകൾ ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്.
തികച്ചും സ്വാഭാവികമായ സൗന്ദര്യം ആരോഗ്യകരമായ രീതിയിൽ നൽകാൻ അവോകാഡോയ്ക്ക് കഴിയും. ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും ധാതുക്കളും ഈ പോഷകസമൃദ്ധമായ സൂപ്പർ ഫ്രൂട്ടിനുള്ളിൽ നിറഞ്ഞിരിക്കുന്നതാണ് ഇതിന് കാരണം.
Article Categories:
Health