ഐപിഎല്‍ ; ഹെെദരാബാദിന് മിന്നും ജയം

May 8, 2023
21
Views

ഐപിഎല്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് അവസാന പന്തില്‍ മിന്നുന്ന ജയം.

ജയ്പുര്‍

ഐപിഎല്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് അവസാന പന്തില്‍ മിന്നുന്ന ജയം.

ഒരു പന്തില്‍ നാല് റണ്‍ വേണ്ടിയിരിക്കെ സന്ദീപ് ശര്‍മയെ സിക്സറിന് പറത്തി അബ്ദുള്‍ സമദാണ് ഹൈദരാബാദിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ രണ്ടിന് 214 റണ്ണാണെടുത്തത്. ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. നാല് വിക്കറ്റിന്റെ ആവേശജയം.

അവസാന രണ്ടോവറില്‍ 41 റണ്ണായിരുന്നു ഹൈദരാബാദിന് ആവശ്യം. രാജസ്ഥാന്‍ പേസര്‍ കുല്‍ദീപ് യാദവിനെ 24 റണ്ണിന് ശിക്ഷിച്ച ഗ്ലെന്‍ ഫിലിപ്സ് (ഏഴ് പന്തില്‍ 25) ഹൈദരാബാദിനെ ജയത്തോട് അടുപ്പിച്ചു. അവസാന ഓവറില്‍ 17 റണ്ണായിരുന്നു ആവശ്യം. സന്ദീപ് എറിഞ്ഞ ആദ്യ പന്ത് സമദ് സിക്സര്‍ പായിച്ചു. ഒടുവില്‍ ഒരു പന്തില്‍ അഞ്ച് റണ്‍ വേണ്ടിയിരിക്കെ സമദിനെ സന്ദീപ് ജോസ് ബട്ലറുടെ കൈയിലെത്തിച്ചെങ്കിലും നോബോളായി. ഫ്രീഹിറ്റ് പന്തില്‍ സിക്സര്‍ പറത്തി സമദ് (7 പന്തില്‍ 17) ജയമാഘോഷിച്ചു. തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് തിരിച്ചടിയേറ്റു.

അഭിഷേക് ശര്‍മ (34 പന്തില്‍ 55), രാഹുല്‍ തൃപാഠി (29 പന്തില്‍ 47) എന്നിവരും ഹൈദരാബാദ് നിരയില്‍ തിളങ്ങി. ജോസ് ബട്ലറുടെയും സഞ്ജു സാംസന്റെയും വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് രാജസ്ഥാന് മികച്ച സ്കോറൊരുക്കിയത്. ബട്ലര്‍ 59 പന്തില്‍ 95 റണ്ണെടുത്തു. സഞ്ജു 38 പന്തില്‍ 66 റണ്ണുമായി പുറത്താകാതെ നിന്നു. യശസ്വി ജയ്സ്വാള്‍ 18 പന്തില്‍ 35 റണ്ണടിച്ചു.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *